തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ അവലോകനം തുടർന്ന് സിപിഎം.മുസ്ലിംപ്രീണനം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിയായെന്ന ആരോപണം തള്ളുകയാണ് പാർട്ടി.ഇത് തെറ്റായ പ്രചാരണമെന്നാണ് വിശദീകരണം.
കുപ്രചരണങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പാർട്ടിയുടെ മുസ്ലിം ന്യൂനപക്ഷത്തോടുള്ള സമീപനമെന്നും ലോക്സഭാതിരഞ്ഞെടുപ്പ് അവലോകനംചെയ്തുള്ള കേന്ദ്രകമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കി.ക്രൈസ്തവസഭകൾക്കകത്ത് വളർന്നുവരുന്ന മുസ്ലിംവിരോധം ബി.ജെ.പി. മുതലെടുത്തെന്നും സി.പി.എം. റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ പല മണ്ഡലങ്ങളിലും പരമ്പരാഗത പാർട്ടി വോട്ടുകൾ ബിജെപിയിലേക്കു പോയെന്നും ആറ്റിങ്ങലിലും ആലപ്പുഴയിലും ഇതു പ്രകടമായിരുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു.
Discussion about this post