തിരുവനന്തപുരം :രണ്ടു ദിവസത്തെ സന്ദശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ കേരളത്തിലെത്തി. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് ഉപരാഷ്ട്രപതിയെ സ്വീകരിച്ചത്.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദ ദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.
വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് സവാരി നടത്തും. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി 9.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും
Discussion about this post