കോഴിക്കോട്: ഹാജരില്ലാത്തതിനാൽ സർവകലാശാലയിൽ പ്രേത്യേക ഫീസ് അടച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് ഹാജരിന്റെ പേരിലുള്ള ഇന്റെര്ണല് മാർക്ക് കൊടുത്ത വകുപ്പ് മേധാവിയുടെ പ്രവർത്തിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കാലിക്കറ്റ് സർവകലാശാലയിൽ ഇപ്പോൾ താത്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന എസ്.എഫ്.ഐ മുൻ വനിതാ നേതാവായ അസി.പ്രൊഫസർക്ക് 2009ൽ നടത്തിയ പരീക്ഷയുടെ ഇന്റേണൽ മാർക്ക് 9 വർഷങ്ങൾക്കു ശേഷം കൂട്ടി നൽകിയത് നിയമ വിരുദ്ധമെന്നും ഗവർണർ വ്യക്തമാക്കി.
2009ലെ എം.എ വിമെൻസ് സ്റ്റഡീസ് പരീക്ഷയിലാണ് ഓരോ സെമസ്റ്ററിനും നിശ്ചിത മാർക്ക് വീതം 21 മാർക്ക് കൂട്ടിനൽകിയത്. 2010ൽ തന്നെ അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ. അൻവർ ജഹാൻ സുബൈരി ഈ മാർക്ക് ദാനംതടഞ്ഞിരിന്നുവെങ്കിലും 2018 ൽ വീണ്ടും ഇടത് അനുകൂല അംഗം മാർക് ദാനം ചെയ്യുകയായിരുന്നു.
2018ൽ കാലിക്കറ്റ് സർവകലാശാലയിലെ വുമൺ സ്റ്റഡീസ് വകുപ്പ് മേധാവിയും, ഇപ്പോൾ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവുമായ മിനി സുകുമാരന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 21മാർക്ക് ദാനംചെയ്തത്.
സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ കമ്മിറ്റി അദ്ധ്യക്ഷൻ ആർ.എസ്. ശശികുമാർ, കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് എന്നിവരുടെയും കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക അസോസിയേഷൻ, കെ.പി.സി.ടി.എ എന്നിവയുടെയും പരാതിയിലാണ് മുൻ എസ് എഫ് ഐ നേതാവിന്റെ മാർക്ക് ദാന വിഷയത്തിൽ ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹിയറിംഗ് നടത്തിയത് .
തുടർന്ന് വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന പതിവില്ലെന്ന് ആദ്യം പറഞ്ഞ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് പ ഹാജർ ബുക്കിലല്ല, ഷീറ്റിലാണ് രേഖപ്പെടുത്തുന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഹാജരിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവകലാശാലയുടെ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് പരാതിക്കാർ വാദിച്ചു.
Discussion about this post