തൃശ്ശൂർ: എരുമപ്പെട്ടിയിൽ രണ്ട് വയസ്സുകാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചിറമനേങ്ങാട് മുളക്കൽ വീട്ടിൽ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ മകൾ അമേയ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടത്. വൈകീട്ട് മുതൽ കുട്ടിയെ കാണാൻ ഇല്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കിണറ്റിനുള്ളിൽ കണ്ടത്. ഉടനെ വീട്ടുകാർ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്തു. ഉടനെ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. കുട്ടി എങ്ങിനെയാണ് കിണറ്റിനടുത്ത് എത്തിയത് എന്ന് വ്യക്തമല്ല. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.













Discussion about this post