തിരുവനന്തപുരം :തിരുവനന്തപുരം തുമ്പയിൽ നാടൻബോംബേറ്. തുമ്പ നെഹ്റു സ്റ്റേഷന് സമീപത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഖിലിന്റെ കൈക്ക് ഗുരുതരമായ പരിക്കുണ്ട്.
ഷമീർ എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം. ഗുണ്ടാ കുടിപ്പകയിലാണ് ബോംബേറ് ഉണ്ടായത് എന്നാണ് സൂചന. ഷമീറിന്റെ സുഹൃത്തുകളാണ് പരിക്കേറ്റ ഇരുവരും.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളിൽ നിന്നും പോലീസ് മൊഴി ശേഖരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Discussion about this post