കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ ഉൾപ്പെട്ട, സി എം ആർ എൽ മാസപ്പടി കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് സർക്കാരിനെക്കൂടി കക്ഷി ചേർത്ത് ഹർജി ഭേദഗതി ചെയ്‌തത്. നേരത്തെ
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മകളുമായി സി എം ആർ എൽ അഴിമതി നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവുകൾ ഇല്ലെന്ന് പറഞ്ഞാണ് കേസ് വിജിലൻസ് കോടതി തള്ളിയത്. അതേസമയം മുഖ്യമന്ത്രിയും വിജിലൻസ് മന്ത്രിയുമായ പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ് വിജിലൻസ് വകുപ്പ്
Discussion about this post