ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ നൽകിയ ജാമ്യ ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും തിഹാർ ജയിൽ അധികൃതർക്കും നോട്ടീസയച്ച് ഹൈക്കോടതി. കെജ്രിവാളിന്റെ അഭിഭാഷക സംഘവുമായി രണ്ട് തവണ കൂടി കൂടിക്കാഴ്ച്ച നടത്താൻ അനുമതി നൽകണമെന്ന് നിർദേശിച്ചുകൊണ്ടാണ് കോടതി നോട്ടീസ്.
നിയമാനുസൃതമായി രണ്ട് തവണകൂടി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നൽകണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ നടപടി. വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച്ച നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്. അഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നാണ് കോടതിയുടെ നിർദേശം. ജൂലൈ 15ന് കേസ് വീണ്ടും പരിഗണിക്കും.
Discussion about this post