അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പയലറ്റ് പരിശീലന കേന്ദ്രം (എഫ്ടിഒ) ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ . മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെൻ്റ് കമ്പനിയുമായി (MADC) സഹകരിച്ചുള്ള ഈ സംരംഭം, വലിയ പരിവർത്തനങ്ങളിൽ കൂടെ കടന്നു പോകുന്ന എയർ ഇന്ത്യയെ ശക്തിപ്പെടുത്താനും ഇന്ത്യയുടെ പൈലറ്റ് പരിശീലന ശേഷി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ളതാണ്.
മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെൻ്റ് കമ്പനിയുമായി ചേർന്നാണ് എയർ ഇന്ത്യ പരിശീലന കേന്ദ്രം ഒരുക്കുന്നത് . മുപ്പത് വർഷത്തെ പാട്ടത്തിന് അമരാവതിയിൽ 10 ഏക്കർ സ്ഥലം എയർ ഇന്ത്യ പാട്ടത്തിനെടുത്തിട്ടുണ്ട്. 31 സിംഗിൾ എഞ്ചിൻ പൈപ്പറും മൂന്ന് ഇരട്ട എഞ്ചിൻ ഡയമണ്ട് എയർക്രാഫ്റ്റുകളും പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരിക്കും. 180 കൊമേഴ്സ്യൽ പൈലറ്റുമാർക്ക് പ്രതിവർഷം പരിശീലനം നൽകുമെന്നാണ് സൂചന
2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ തന്നെ പുതിയ പരിശീലന കേന്ദ്രം തുറക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . കഴിഞ്ഞ വർഷം 470 എയർബസ്, ബോയിംഗ് വിമാനങ്ങൾക്കായി എയർ ഇന്ത്യ കരാർ നൽകിയിരുന്നു. എയർലൈൻ്റ വിപുലീകരണ പദ്ധതികൾക്കായി ഓരോ വർഷവും 500 മുതൽ 700 പൈലറ്റുമാരെ വരെ വേണ്ടിവരും എന്നാണ് എയർ ഇന്ത്യ കണക്കാക്കുന്നത്.ഇത്തരമൊരു പരിശീലന കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുന്ന ആദ്യത്തെ എയർലൈൻ ആണ് എയർ ഇന്ത്യ.
Discussion about this post