ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ ആക്രമണവുമായി ഭീകരർ. സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തു. കത്വയിൽ വൈകീട്ടോടെയായിരുന്നു സംഭവം. കത്വയിലെ ലോയി മറാദ് ഗ്രാമത്തിന് സമീപം ആയിരുന്നു ആക്രമണം.
ആക്രമണത്തിൽ ആളപായമോ സൈനികർക്ക് പരിക്കോയില്ല. ഭീകരർക്ക് നേരെ സൈന്യം തിരിച്ചും വെടിയിതുർത്തു. ഇതോടെ ഭീകരർ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടാനായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പട്രോളിംഗിനായി പോകുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം.
കഴിഞ്ഞ രണ്ട് ദിവസമായി കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. എട്ടോളം ഭീകരരെയാണ് സുരക്ഷാ സേന ഇതുവരെ വധിച്ചിരിക്കുന്നത്. ഇതിനോടുള്ള പ്രതികാരം എന്നോണമാണ് സൈനിക വാഹനം ഭീകരർ ആക്രമിച്ചത് എന്നാണ് സൂചന.
Discussion about this post