അബുദാബി : യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി ഇനിമുതൽ 10 വർഷമായിരിക്കും. പാസ്പോർട്ട് കാലാവധി ഉയർത്തിയതായി എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റിയാണ് വ്യക്തമാക്കിയത്. ജൂലൈ 8 മുതൽ നടപടി പ്രാബല്യത്തിൽ വരും. 21 വയസ്സിനു മുകളിലുള്ള പൗരന്മാർക്കാണ് പുതിയ സേവനം ലഭ്യമാകുക.
2024 മാർച്ചിൽ യുഎഇ ക്യാബിനറ്റ് പാസ്പോർട്ട് കാലാവധി 10 വർഷമാക്കി ഉയർത്താൻ തീരുമാനമെടുത്തിരുന്നത്. നേരത്തെ യുഎഇയിൽ പാസ്പോർട്ട് കാലാവധി അഞ്ചു വർഷമായിരുന്നു. അഞ്ചുവർഷം കൂടുമ്പോൾ പാസ്പോർട്ട് പുതുക്കുന്നതിലൂടെ ഉണ്ടാകുന്ന സമയം നഷ്ടം കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ക്യാബിനറ്റ് പാസ്പോർട്ട് കാലാവധി ഉയർത്തിയിരിക്കുന്നത്.
യുഎഇ പൗരത്വം ലഭിച്ചിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്കും തീരുമാനം ബാധകം ആയിരിക്കും. നിലവിൽ കാലാവധിയുള്ള പാസ്പോർട്ടുകൾ പിന്നീട് പുതുക്കുന്ന സമയത്ത് 10 വർഷത്തേക്ക് കാലാവധി ലഭിക്കുന്നതായിരിക്കും. കൂടാതെ നവജാതശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് എന്നിവയ്ക്കായി മബ്റൂക് മാ യാക് എന്നെ പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാൽ ഉടൻതന്നെ വിതരണം നടത്തുമെന്നും യുഎഇ അധികൃതർ അറിയിച്ചു.
Discussion about this post