വാഷിംഗ്‌ടൺ: രണ്ട് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ഇന്ത്യയും റഷ്യയും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് ആശങ്കയറിയിച്ച് അമേരിക്ക.
“പ്രധാനമന്ത്രി മോദി എന്താണ് സംസാരിച്ചത് കൃത്യമായി അറിയാൻ അദ്ദേഹത്തിന്റെ പൊതു പരാമർശങ്ങൾ നോക്കേണ്ടതുണ്ടെങ്കിലും, റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകൾ ഞങ്ങൾ നേരിട്ട് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ട്,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പത്രസമ്മേളനത്തിൽ പറഞ്ഞു
മോസ്കോ യുഎൻ ചാർട്ടറിനെയും ഉക്രെയ്നിൻ്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും മാനിക്കണമെന്ന് ഇന്ത്യ അവരോട് പറയുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
2022 ഫെബ്രുവരിയിൽ ഉക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതുമുതൽ റഷ്യയിൽ നിന്ന് അകന്നുനിൽക്കാൻ അമേരിക്ക ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തി വരുകയാണ്.എന്നാൽ റഷ്യയുമായുള്ള ദീർഘകാല ബന്ധവും ഇന്ത്യയുടെ സാമ്പത്തിക ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടി നമ്മൾ അമേരിക്കൻ സമ്മർദ്ദത്തെ പ്രതിരോധിക്കുകയായിരുന്നു
Discussion about this post