പനിയോ ജലദോഷമോ വരുമ്പോൾ ആവി പിടിക്കുന്നവരാണ് നമ്മളിൽ പലരും. മരുന്നുകൾ വാങ്ങി കഴിക്കുന്നതിന് മുൻപ് തന്നെ ഇങ്ങനെ ചില പൊടിക്കെകൾ ചെയ്തിന് ശേഷമാണ് നാമെല്ലാം മറ്റ് മാർഗങ്ങളിലേയ്ക്ക് പോവുക പതിവ്. എന്നാൽ, വൈറൽ അണുബാധ മാറാനായി ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യണമെന്ന നടി സാമന്തയുടെ പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്താണ് ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ചുള്ള നെബുലൈസേഷൻ എന്ന് നോക്കാം..
പനിയും ജലദോഷവുമെല്ലാം അധികമാകുമ്പോഴും ആസ്തമ പോലുള്ള അസുഖങ്ങൾ വരുമ്പോൾ മരുന്ന് ശ്വാസകോശത്തിലേയ്ക്ക് നേരിട്ട് എത്തിക്കാനായാണ് നമ്മൾ നെബുലൈസ് ചെയ്യുന്നത്. നൈബുലൈസ് ചെയ്യുന്നത് ഇത്തരത്തിലുള്ള അസുഖങ്ങൾ വളരെ പെട്ടെന്ന് മാറും. എന്നാൽ, ഹൈഡ്രജൻ പെറോക്‌സൈഡിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ, ഇത് ഉപയോഗിച്ച് നൈബുലൈസ് ചെയ്യുന്നത് ഏറെ അപകടകരമാണ്.
ഹൈഡ്രജനും ഓക്‌സിജനും ചേർന്ന മിശ്രിതമാണ് ഹൈഡ്രജൻ പെറോക്‌സൈഡ്. ഇത് അണുനാശിനിയായും ഉപയോഗിക്കാറുണ്ട്. ബ്ലീച്ചുകൾ, ഡൈ, ആന്റിസെപ്ടിക് എന്നിവയിലും ഇവ ഉൾപ്പെട്ടിട്ടുണ്ട്. ഉയർന്ന സാന്ദ്രതയാണ് ഹൈഡ്രജൻ പൈറോക്‌സൈഡിൽ ഉള്ളത്. ഇത് നമ്മുടെ ശാ്വാസകോശത്തെ നശിപ്പിക്കുകയും ശ്വാസനാളത്തിൽ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഹൈഡ്രജൻ പെറോക്‌സൈഡിൽ നിന്നും വരുന്ന നീരാവി ശ്വസിക്കുന്നത് ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. ഇത് ശ്വസിക്കുന്നത് ന്യുമോണിയ, ചുമയ്ക്കുമ്പോൾ രക്തം വരുക, നെഞ്ചുവേദന എന്നീ രോഗാവസ്ഥയ്ക്ക് കാരണമാകും. കോശങ്ങളെ നശിപ്പിക്കാൻ കഴിയുന്ന ഒരു രാസപദാർത്ഥമാണ് ഹൈഡ്രജൻ പെറോക്‌സൈഡ്. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകുന്നു.
Discussion about this post