മുംബൈ: ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിലെ പ്രശസ്ത ക്ഷേത്രത്തില്‍ ഭക്തരുടെ പ്രതിഷേധം.രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം ഭാരവാഹികളുടെയും ഭക്തരുടെയും പ്രതിഷേധം.
രാഹുലിന്‍റെ പോസ്റ്റര്‍ ക്ഷേത്രത്തിലെ ചവിട്ടുപടിയില്‍ പതിച്ചാണു പ്രതിഷേധമറിയിച്ചത്. ക്ഷേത്രത്തിന്റെ അകത്തേക്കുള്ള പ്രധാന കവാടത്തിന്റെ ചവിട്ടുപടിയില്‍ തന്നെ പോസ്റ്റര്‍ പതിച്ചത്. ഹിന്ദുക്കളെ അക്രമികളെന്നും ലൈംഗിക പീഡകരെന്നും വിളിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നാണ് രാഹുലിന്റെ ചിത്രം അടങ്ങിയ പോസ്റ്ററില്‍ മറാഠി ഭാഷയില്‍ അച്ചടിച്ചിട്ടുള്ളത്.
രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പിന്നീട് സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തിരിന്നു.
Discussion about this post