തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്‌നമായ വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലടക്കുന്നു. ഇന്നെലെ രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് നങ്കൂരമിട്ടു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയായ എംഎസ്സിയുടെ മർഷിപ്പായ സാൻ ഫെർണാണ്ടോ ആണ് വിഴിഞ്ഞത്തേയ്ക്ക് എത്തിയത്.രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞത്തിന്റെ തീരത്തേക്ക് കപ്പലെത്തിയത്.
തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. ഒൻപത് മണിക്ക് ബെർത്തിംഗ് നടക്കും. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേൽക്കും.ഔട്ടർ ഏരിയയിൽവച്ച് കപ്പൽ തുറമുഖ പൈലറ്റിനെ ആവശ്യപ്പെടും. ഇതിന് ശേഷമാകും ബർത്തിംഗ് നടക്കുക. വെള്ളിയാഴ്ചയാണ് സാൻ ഫെർണാണ്ടോയ്ക്ക് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരിക്കുന്നത്.
വിപുലമായ പരിപാടികളാണ് സ്വീകരണ പരിപാടിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം കണ്ടെയ്നറുകൾ തുറമുഖത്ത് ഇറക്കും. 10 ലക്ഷം കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കുന്നത്. ഇതിന് ശേഷം സാൻ ഫെർണാണ്ടോ കൊളംബോയിലേക്ക് മടങ്ങും.
Discussion about this post