ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ആയിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ. ഇറാഖ് കോടതിയാണ് ഭാര്യ അസ്മ മുഹമ്മദിന് വധശിക്ഷ വിധിച്ചത്. ഇവരുടെ പേര് പറയാതെയായിരുന്നു കോടതിയുടെ ശിക്ഷാ വിധി.
ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധവും യസീദി സ്ത്രീകളെ തടങ്കിൽ വച്ചതിനുമാണ് കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. പടിഞ്ഞാറൻ ബാഗ്ദാദിലെ കോടതിയിൽ ആയിരുന്നു ഇരു കേസുകളിലും വിചാരണ നടന്നത്. വിചാരണ വേളയിൽ ഇവർക്ക് മേൽ ആരോപിക്കപ്പെട്ടക കുറ്റകൃത്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. ഇതോടെ വധശിക്ഷ വിധിയ്ക്കുകയായിരുന്നു. ഇറാഖിലെ ഭീകരവിരുദ്ധ നിയമപ്രകാരം ആണ് ശിക്ഷ. ഈ ഉത്തരവ് അപ്പീൽ കോടതി അംഗീകരിച്ചാൽ ഉടൻ തന്നെ വധശിക്ഷ റദ്ദാക്കും. വർഷങ്ങളായി ഇവർ തടവിൽ കഴിയുകയാണ്. ഇവർ ഉൾപ്പെടെ നാല് ഭാര്യമാരാണ് അൽ ബാഗ്ദാദിയ്ക്ക് ഉള്ളത്.
അഞ്ച് വർഷം മുൻപായിരുന്നു ബാഗ്ദാദിയെ വധിച്ചത്. നിർണായക നീക്കത്തിലൂടെ അമേരിക്കയായിരുന്നു ബാഗ്ദാദിയെ വധിച്ചത്. ഇതിന് പിന്നാലെ ഭാര്യമാരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഇറാഖ് തടവിലാക്കുകയായിരുന്നു. പിന്നീട് ഇവരിൽ ചിലരെ വിട്ടയച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post