കോഴിക്കോട്: 61-ാം ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനു തുടര്‍ച്ചയായ 19 ാം കിരീടം. 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും കേരളം നേടി. ഇന്നു മാത്രം കേരളം 11 സ്വര്‍ണവും 10 വെള്ളിയും അഞ്ചു വെങ്കലുവുമാണു നേടിയത്. തമിഴ്നാടാണു രണ്ടാം സ്ഥാനത്ത്.
ഇന്ന് കേരളത്തിന്റെ ലിസ്ബത്ത് കരോളിന് ജോസഫ് മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം കുറിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപലാണ് മൂന്നാം സ്വര്‍ണം.
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ വിദ്യാര്‍ത്തിയാണ് ലിസ്ബത്ത് കരോളിന്. മീറ്റ് റിക്കോര്‍ഡോടെയാണ് ലിസ്ബത്ത് സ്വര്‍ണം നേടിയത്. നേരത്തെ ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപിലും ഹൈജംപിലും ലിസ്ബത്ത് സ്വര്‍ണം നേടിയിരുന്നു.
Discussion about this post