തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. ഇംഗ്ലീഷ് ഭാഷയിലാണ് പ്രശംസ. If determination Was A Person ‘ എന്നാണ് പ്രശംസ. നിശ്ചയദാർഢ്യം മനുഷ്യരൂപം പൂണ്ടാൽ അത് പിണറായി വിജയനായിരിക്കും എന്ന് പ്രശംസിച്ച് ഒരു ഫോട്ടോയാണ് മേയർ പങ്കുവച്ചത്. വിഴിഞ്ഞത്ത് മുഖ്യമന്ത്രി നിൽക്കുന്നതാണ് ചിത്രം.
ഇന്ന് രാവിലെയാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ ചരക്കുകപ്പൽ സാൻ ഫെർണാൺഡോയ്ക്ക് ഔദ്യോഗികമായി സ്വീകരണ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് മദർ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിച്ചു. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി.
പ്രസംഗത്തിൽ ഒരിക്കൽപോലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതിരുന്ന പിണറായി വിജയൻ തന്റെ സർക്കാരുകളിൽ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവർകോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. അദാനിയെയും വാനോളം പുകഴ്ത്തിയായിരുന്നു പ്രസംഗമത്രയും.
Discussion about this post