അനുപം ഖേറിന് പാക്കിസ്ഥാന് വിസ നിഷേധിച്ചു. കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിനാണ് അനുപം ഖേര്‍ പാക്കിസ്ഥാന് വിസയ്ക്ക് അപേക്ഷ നല്‍കിയത്.
നേരത്തെ പാക്ക് ഗായകന് ഗുലാം അലിയ്ക്ക് ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാത്ത വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പാക്കിസ്ഥാന് മുന്‍പും വിസ നിഷേധിച്ചത് അനുപം ഖേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അനുപം ഖേറിനു മാത്രമാണ് പാകിസ്താന് വിസ നിഷേധിച്ചത്. ഇക്കാര്യത്തില്‍ തനിക്കു സങ്കടവും നിരാശയും ഉണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം അനുപം ഖേറിന്റെ വിസയ്ക്കുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പാക് ഹൈക്കമ്മീഷന് വിശദീകരിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാന് കളവ് പറയുകയാണെന്ന് അനുപം ഖേര്‍ പറഞ്ഞു. താനോരു കശ്മീരി പണ്ഡിറ്റ് ആയതു കൊണ്ടാണ് തനിക്ക് വിസ നിഷേധിക്കപ്പെട്ടത്. അസഹിഷ്ണുത വിഷയത്തില്‍ തന്റെ നിലപാടുകളും ഇതിന് കാരണമായിട്ടുണ്ടാകാമെന്നും അനുപം ഖേര്‍ പറഞ്ഞു.
കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനോട് അനുഭാവം പുലര്‍ത്തുന്ന അനുപം ഖേറിന് ഇത്തവണ പത്മഭൂഷണ്‍ ബഹുമതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പ്, പത്മ പുരസ്കാരങ്ങള്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന് കുറ്റപ്പെടുത്തി അനുപം ഖേര്‍ ട്വീറ്റ് ചെയ്തത് ശശി തരൂര്‍ ഈയിടെ ഓര്‍മ്മിപ്പിച്ചത് നവമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയായിരുന്നു. ഇതിനു മറുപടിയായി, താന്‍ ഒരു ഹിന്ദുവാണെന്നു പറയാന്‍ ഭയപ്പെടുന്നതായി അനുപം ഖേറും തിരിച്ചിടിച്ചിരുന്നു.
പാക്കിസ്ഥാന്റെ സമീപനത്തിന് അതേ നാണയത്തില്‍ തിരിച്ചടി വേണമെന്നാവശ്യപ്പെട്ട ശിവസേനയെ പോലുള്ള സംഘടനകള്‍ പാക് ഗായകന് ഇന്ത്യയില്‍ പാടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post