നിരവധി രോഗങ്ങൾ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പലർക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. പ്രോട്ടിൻ കാൽസ്യം, അമിനോ ആസിഡുകൾ ഇരുമ്പ് വിറ്റാമിൻ സി എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം മുരുങ്ങയിലയിലുണ്ട്. മുരിങ്ങയില കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം .
ഓർമശക്തി വർദ്ധിപ്പിക്കും
പ്രമേഹം തടയാം
എല്ലുകൾക്ക് നല്ലത്
ആർത്തവസമയത്തെ വയറുവേദന അകറ്റാം
സന്ധിവേദന അകറ്റാം
ദഹനപ്രശനങ്ങൾ അകറ്റാം
പ്രതിരോധശേഷി കൂട്ടുന്നു
മറ്റൊരു കാര്യം എന്താന്ന് വച്ചാൽ മുരുങ്ങയില കർക്കിടക്കത്തിൽ കഴിക്കാൻ പാടില്ല. കാരണം എന്താണ് എന്ന് അറിയോ?
മുരിങ്ങ വിഷം വലിച്ചെടുക്കുന്നതാണ്. ഈ വിഷം തടിയിൽ സൂക്ഷിച്ചു വയ്ക്കും. മഴക്കാലത്ത് തടിയിലേക്ക് ജലം കൂടുതൽ കയറുന്നതു കൊണ്ട് വിഷാംശം ഇലയിലൂടെ പുറന്തള്ളും. ഇത് കാരണം ഇലയിൽ ചെറിയ തോതിൽ വിഷാംശം പറ്റിയിരിക്കാൻ സാധ്യത ഏറെയാണ്. മാത്രമല്ല ഇലയ്ക്കു ചെറിയ തോതിൽ കയ്പമുണ്ടാകും. അത് കൊണ്ട് മഴ കനക്കുന്ന കർക്കിടത്തിൽ മുരുങ്ങയില കഴിയ്ക്കരുതെന്ന് പറയുന്നത്. എന്നാലിതിന് ശാസ്ത്രീയമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Discussion about this post