വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
സോണിയ ഗാന്ധിക്കെതിരായ തെളിവുകള്‍ ഇറ്റലി കൈമാറിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് .അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ സോണിയാഗാന്ധിക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ കൈമാറണമെന്നാണ് മോദി വച്ച ഉപാധിയെന്ന് കാണിച്ച് ബ്രിട്ടീഷ് ഏജന്റ് ക്രിസ്റ്റ്യന്‍ മൈക്കല്‍ കടല്‍കൊലക്കേസ് അന്വേഷിക്കുന്ന അന്താരാഷ്ട്ര ട്രിബ്യൂണലിന് കത്തയച്ചതായി ദി ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാത്യു റെന്‍സിക് മോദി വാഗ്ദാനം നല്‍കിയതായാണ് മൈക്കലിന്റെ ആരോപണം. അഴിമതി കേസില്‍ ഇന്ത്യ തേടുന്ന ബ്രിട്ടീഷ് ഇടനിലക്കാരനാണ് ക്രിസ്റ്റ്യന്‍ മൈക്കല്‍.
അതേസമയം വാര്‍ത്തയ്ക്ക് സ്ഥിരീകരണം നേടാന്‍ വാര്‍ത്ത നല്കിയ ടെലഗ്രാഫ് പത്രത്തിന് കഴിഞ്ഞിട്ടില്ല.
ക്രിസ്റ്റ്യന്‍ മൈക്കലിന്റെ ആരോപണം ശുദ്ധ തെമ്മാടിത്തമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു. അതേസമയം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിഷയത്തിലയച്ച മെയിലിനോട് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ആരോപത്തിന്റെ ഗൗരവം തനിക്കറിയാമെന്നും, അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ക്രിസ്റ്റ്യന്‍ മൈക്കല്‍ ദുബായില്‍ നിന്ന് പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 സെപ്തംബറില്‍ യുഎന്‍ യുഎന്‍ സന്ദര്‍ശനത്തിനിടെ മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റേയോ റെന്‍സിയും ഇക്കാര്യം സംസാരിച്ചുവെന്നും മെക്കല്‍ ആരോപിക്കുന്നു. 2015 ഡിസംബര്‍ 23നാണ് ഇത് സംബന്ധിച്ച കത്ത് ക്രിസ്റ്റ്യന്‍ മൈക്കല്‍ അന്താരാഷ്ട്ര ട്രിബ്യൂണിലിന് അയച്ചത്.
Discussion about this post