സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 100 മില്യൺ കടന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അന്താരാഷ്ട്ര നേതാവാണ് നരേന്ദ്രമോദി. നിലവിൽ 10 കോടിയിലേറെ പേരാണ് എക്സിൽ നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നത്. രാഷ്ട്രീയക്കാർ മാത്രമല്ല വിരാട് കോഹ്ലിയും നെയ്മർ ജൂനിയറും അടക്കമുള്ള കായിക താരങ്ങളെയും കടത്തിവെട്ടിയിരിക്കുകയാണ് ഫോളോവേഴ്സിന്റെ എണ്ണത്തിൽ നരേന്ദ്രമോദി.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് 38.1 മില്യൺ ഫോളോവേഴ്സും ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദിന് 11.2 മില്യൺ ഫോളോവേഴ്സും ഫ്രാൻസിസ് മാർപാപ്പയ്ക്ക് 18.5 മില്യൺ ഫോളോവേഴ്സും ആണുള്ളത്. അന്താരാഷ്ട്ര രംഗത്തെ ഈ പ്രമുഖരെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സൽ കൂടാതെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോർഡ് നേട്ടമുള്ള രാഷ്ട്രീയ നേതാവാണ് നരേന്ദ്രമോദി. യൂട്യൂബിൽ അദ്ദേഹത്തിന് 25 മില്യൺ സബ്സ്ക്രൈബേഴ്സും ഇൻസ്റ്റാഗ്രാമിൽ 91 മില്യൺ ഫോളോവേഴ്സും ഉണ്ട്.
ഇന്ത്യയിലെ മറ്റു നേതാക്കളെ അപേക്ഷിച്ചും ഏറെ മുന്നിലാണ് നരേന്ദ്രമോദി ഉള്ളത്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് 26.4 മില്യൺ ഫോളോവേഴ്സ് മാത്രമാണ് ഉള്ളത്. രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ ഫോളോവേഴ്സ് ഉള്ളത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനാണ്. 27.5 മില്യൺ ഫോളോവേഴ്സ് ആണ് കെജ്രിവാളിന് എക്സില്‍ ഉള്ളത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 30 മില്യണിലേറെ വർദ്ധിച്ചിട്ടുണ്ട്.
Discussion about this post