ന്യൂഡൽഹി: അമേരിക്കയുടെ കഴിഞ്ഞ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം നടന്നിരിക്കുകയാണ്. അമേരിക്കയിൽ ട്രംപിനെതിരെ ഡെമോക്രറ്റുകൾ നടത്തുന്ന വ്യക്തിഹത്യയും രൂക്ഷമായ പ്രചാരണവുമാണ് ഇത്തരത്തിൽ ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വരുവാൻ കാരണമായത് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഇതിനെ വിമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധിയടക്കമുള്ളവർ രംഗത്ത് വന്നിരുന്നു
എന്നാൽ ഇതേ രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പറഞ്ഞ അധിക്ഷേപകരമായ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
മോദിക്കെതിരെ തുടർച്ചയായി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിക്കെതിരായ അക്രമങ്ങളെ പലപ്പോഴും പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന വസ്തുതയാണ് ബി ജെ പി വക്താവ് അമിത് മാളവ്യ തുറന്നു പറഞ്ഞിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ കുടുങ്ങിയപ്പോൾ കോൺഗ്രസിൻ്റെ കീഴിലുള്ള പഞ്ചാബ് പോലീസ് ബോധപൂർവം അദ്ദേഹത്തിൻ്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തത് ഇന്ത്യക്ക് എങ്ങനെ മറക്കാൻ കഴിയും,” മാളവ്യ എക്‌സിൽ കുറിച്ചു.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തങ്ങളുടെ എതിരാളിക്കായി ഉപയോഗിക്കുന്ന ഭാഷയുടെ സാമ്യവും മാളവ്യ താരതമ്യം ചെയ്തു. , ‘സംവിധാൻ കോ ബച്ചനാ ഹേ’ എന്നത് പോലെ തന്നെയാണ് ‘ജനാധിപത്യം അപകടത്തിലാണ്’ എന്ന് ട്രംപിനെതിരെ ബൈഡൻ പക്ഷം ഉപയോഗിക്കുന്നത്. ഇതിൽ സ്വാധീനപ്പെട്ടിട്ടാണ് ട്രംപിനെതിരെ ആക്രമണം ഉണ്ടായത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ട്രംപിനെതിരെയുള്ള അധിക്ഷേപങ്ങൾക്ക് സമാനമാണ് ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിടുന്നത്. ഇന്ത്യൻ ജനതയ്‌ക്കെതിരെയോ ഭരണഘടനയ്‌ക്കെതിരെയോ ഒരിക്കൽ പോലും ജനാധിപത്യ വിരുദ്ധമായി ഒന്നും ചെയ്യാത്ത മോദി സ്വേച്ഛാധിപതിയും, ജനാധിപത്യത്തെ തകർക്കുന്നവനും ആക്കുന്നത് ബോധപൂർവ്വമായ പ്രവൃത്തി തന്നെയാണ്.
Discussion about this post