കോഴിക്കോട്: പി എസ് സി കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് പരാതിക്കാരനായ ഡോക്ടർ. പിഎസ്‌സി നിയമനത്തിന് പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും . പ്രമോദ് നല്ല സുഹൃത്താണ്. യാതൊരു പണമിടപാടും പ്രമോദുമായില്ല. ഞാൻ ആർക്കെതിരെയും എവിടെയും പരാതി നൽകിയിട്ടില്ല. എന്നും വെളിപ്പെടുത്തിയാണ് പരാതിക്കാരനായ ഡോക്ടർ ഇന്ന് മുന്നോട്ട് വന്നത്.
എന്നാൽ ഇതോടു കൂടി വെട്ടിലായിരിക്കുകയാണ് കോഴിക്കോടിലെ സി പി എം നേതൃത്വം. പണം പ്രമോദ് കോട്ടൂളി വാങ്ങിയിട്ടില്ല എങ്കിൽ, പിന്നെ വാങ്ങിയതാര്. അത് കൂടാതെ അങ്ങനെയെങ്കിൽ പിന്നെ കോട്ടൂളിയെ എന്തിന് പുറത്താക്കി തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
കോഴിക്കോട്ടെ പ്രമുഖയായ ഡോക്ടർക്ക് പിഎസ്‌സി അംഗത്വമോ ആയുഷ് വകുപ്പിൽ ഉന്നത സ്ഥാനമോ വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെടുകയും 22 ലക്ഷം കൈപ്പറ്റുകയും ചെയ്‌തെന്നാണ് പ്രമോദിനെതിരെയുള്ള ആരോപണം. ബിജെപി പ്രാദേശിക നേതാവുമായി ബന്ധം പുലർത്തി, ആരോഗ്യവകുപ്പിലെ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേര് ദുരുപയോഗം ചെയ്തു, തുടങ്ങിയ ആരോപണങ്ങളും പ്രമോദിനെതിരേയുണ്ട്.
Discussion about this post