പത്തനംതിട്ട: നിയമ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് ആണ് അറസ്റ്റിലായത്. ബസ് യാത്രയ്ക്കിടെ ആയിരുന്നു സംഭവം.
കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ ആയിരുന്നു ലൈംഗികാതിക്രമം ഉണ്ടായത്. ചെങ്ങന്നൂരിനും കാരയ്ക്കാടിനും മദ്ധ്യേവച്ച് ഇയാൾ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ഉടനെ തന്നെ കുട്ടി പ്രതികരിച്ചു. ഇതോടെ മറ്റ് യാത്രികർ സംഭവം ചോദ്യം ചെയ്യുകയായിരുന്നു.
ബസ് ജീവനക്കാർ ഉടനെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് ഇയാൾ. കേസ് ചെങ്ങന്നൂർ പോലീസിന് കൈമാറും.
Discussion about this post