ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന പാർട്ടി നേതാക്കളുടെ വാദം തിഹാർ ജയിൽ അധികൃതർ തള്ളി .കെജ്രിവാളിന് ജയിലിൽ നിന്ന് 2 കിലോ മാത്രമാണ് കുറഞ്ഞത് എന്ന് ജയിൽ അധികൃതർ പറഞ്ഞു. കെജ്രിവാൾ കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നുണ്ടെന്നും വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നതെന്നും ജയിൽ അധികൃർ കൂട്ടിച്ചേർത്തു.
ഇത്തരമൊരു ആഖ്യാനം തെറ്റായ വിവരങ്ങളാലും ജയിൽ ഭരണകൂടത്തെ തളർത്താനുള്ള ഉദ്ദേശ്യത്തോടെയാണ് ഉന്നയിക്കുന്നത്. ഗൂഢലക്ഷ്യങ്ങളാലും പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു എന്ന് അധികൃതർ പറഞ്ഞു. കെജ്രിവാളിന്റെ പഞ്ചസാരയുടെ അളവും ഭാരവും പതിവായി നിരീക്ഷിച്ചുവരികയും എല്ലാ രോഗങ്ങൾക്കും മതിയായ ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്. ദിവസവും മൂന്നുനേരം വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, അരവിന്ദ് കെജ്രിവാളിന് ഭക്ഷണം നൽകാതെ ജയിൽ അധികൃതർ ദ്രോഹിക്കുന്നുവെന്നും അദ്ദേഹത്തെ കോമയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നുമാണ് ആംആദ്മിയുടെ വാദം. 70 കിലോ ഗ്രാമിൽ നിന്ന് 61 കിലോഗ്രാമിലേക്ക് കെജ്രിവാളിന്റെ ഭാരം കുറഞ്ഞെന്നും അവർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Discussion about this post