ലണ്ടൻ: നോർത്ത് യോർക്ഷെയറിൽ ലഹരിമരുന്ന് എത്തിയ്ക്കാൻ ഗൂഢാലോചന നടത്തിയവർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ബ്രാൻഡ്‌ഫോർഡ് സ്വദേശികളായ അതീഖ് റഫീഖ് , മുഹമ്മദ് യസീൻ മൈഹ് എന്നിവർക്കാണ് ഹൾ ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്. നോർത്ത് യോർക്ഷെയറിലേക്ക് ഹെറോയിനും, കൊക്കെയ്‌നും എത്തിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്.
29 കാരനായ അതീഖിന് ഒൻപതര വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 29 കാരൻ മൈഹയ്ക്ക് മന്നൂരവർഷമാണ് തടവ് ശിക്ഷ. ഇവർക്ക് പുറമേ സമാന കേസിൽ അറസ്റ്റിലായ ഹന്ന മാക്‌കെൻസിയ്ക്ക് 19 മാസത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമേ 200 മണിക്കൂർ വേതനം ഇല്ലാതെ ജോലി ചെയ്യാനും കോടതി ഉത്തരവിട്ടു.
ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം വലയിലായത്. എ ക്ലാസ് ലഹരിയുടെ വിഭാഗത്തിൽപ്പെടുന്ന ഹെറോയിനും കൊക്കെയ്‌നും എത്തിക്കാൻ ഗൂഢാലോചന നടത്തുന്ന ഇവരെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അറസ്റ്റ്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഡാരൽ ടെമ്പിളിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. പ്രതികൾക്ക് അർഹതപ്പെട്ട ശിക്ഷാ വിധിയാണ് ഉണ്ടായിരുന്നതെന്നും, ഇത് മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post