ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ മൂന്നിടങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ എൻഎസ്ജി. സുരക്ഷാകാരണങ്ങളെ തുടർന്നാണ് ഭീഷണി നിലനിൽക്കുന്നത് എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിൽ സുരക്ഷാ സേനാ സംഘം താവളം ഒരുക്കുന്നത്. കേരളത്തിന് പുറമേ ജമ്മു കശ്മീരിലെ പഠാൻകോട്ട്, ഉത്തർപ്രദേശിലെ അയോദ്ധ്യ എന്നിവിടങ്ങളിലാണ് എൻഎസ്ജി യൂണിറ്റ് സ്ഥാപിക്കുക.
അയോദ്ധ്യയിൽ ആകും ഏറ്റവും ആദ്യം എൻഎസ്ജി യൂണിറ്റ് ആദ്യം വരുക. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇവിടെ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലും പഠാൻകോട്ടിലും ഈ വർഷം അവസാനത്തോടെ യൂണിറ്റുകൾ സജ്ജമാകും. പ്രദേശിക പോലീസുമായും സിഎപിഎഫുമായും സഹകരിച്ചാകും ഓരോ യൂണിറ്റിലേയും എസ്എൻജിയുടെ പ്രവർത്തനങ്ങൾ.
ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആണ് അയോദ്ധ്യയിൽ യൂണിറ്റ് സ്ഥാപിക്കാനുള്ള സുരക്ഷാ സേനയുടെ തീരുമാനം. രാമക്ഷേത്രം തുറന്നതിന് പിന്നാലെ നിരവധി ഭീകര സംഘടനകളാണ് അയോദ്ധ്യ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അയോദ്ധ്യയിലെ യൂണിറ്റിന് പ്രഥമ പരിഗണന നൽകുന്നത്.
കേരളവും കശ്മീരും ഇസ്ലാമിക രാജ്യത്തെ സംബന്ധിച്ച് തന്ത്രപ്രധാന മേഖലയാണ്. എന്നാൽ ഇരുമേഖലകളിലും ഇപ്പോൾ ഇസ്ലാമിക ഭീകരരുടെ സ്വാധീനം ശക്തമായി കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ഭീകരതാവളങ്ങൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇരു പ്രദേശങ്ങളിലും യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. നിലവിൽ എൻഎസ്ജിയ്ക്ക് രാജ്യത്തെ വിവിധയിടങ്ങളിലായി അഞ്ച് കേന്ദ്രങ്ങൾ ഉണ്ട്. മൂന്നെണ്ണം കൂടി പ്രവർത്തനക്ഷമമാകുന്നതോട് കൂടി ഇത് അഞ്ചായി ഉയരും.
Discussion about this post