ഇന്ന് കർക്കിടകം ഒന്ന്.. രാമായണ മാസാരംഭം. പഞ്ഞമാസം എന്നാണ് പൊതുവെ കർക്കിടകത്തെ വിളിക്കുന്നത്. അതുകൊണ്ടുതന്നെ, ലക്ഷ്മീ ദേവിയെ കുടിയിരുത്തി ചേട്ടാഭാഗവതിയെ പുറത്താക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം എല്ലാ വീടികളിലും കഴിഞ്ഞിട്ടുണ്ടാവും
പ്രത്യേക ചിട്ടകൾ അനുഷ്ഠിക്കേണ്ട മാസം കൂടിയാണ് ഇത്.ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ചന്ദ്രന്റെ മാസമായാണ് കണക്കാക്കുന്നത്. രാമായണ പാരായണത്തോടൊപ്പം ഐശ്വര്യത്തിന് വേണ്ടി ചെയ്യേണ്ട മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്
കർക്കിടകം ഒന്നാം തീയ്യതി രാവിലെ കുളിച്ച് ശുദ്ധിയായി വിളക്ക് കത്തിച്ച അതിന് ശേഷം രാമായണ പാരായണം നടത്തുന്നത് വീട്ടിൽ ഐശ്വര്യം നിറക്കുന്നു. രാവിലെ മാത്രമല്ല വൈകുന്നേരങ്ങളിലും സന്ധ്യകഴിഞ്ഞ് വിളക്ക് വെച്ച് കഴിഞ്ഞാൽ രാമായണ പാരായണം നടത്തുന്നത് നല്ലതാണ്. വിഘ്‌നങ്ങൾ അകലുന്നതിനായി ഗണപതി ഹോമവും പലരും വീടുകളിൽ ചെയ്യാറുണ്ട്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ ഇരുന്ന് രാമായണ പാരായണം നടത്താവുന്നതാണ്.
കർക്കടകത്തിൽ ദശപുഷ്പം മുടിയിൽ ചൂടാറുണ്ട് , അതിൽ ഏറ്റവും ഒഴിച്ചു കൂടാനാവാത്തത് കറുകയാണ്. കറുക എടുത്ത് ശിവഭഗവാനെ പ്രാർഥിച്ച് മാസത്തിലുടനീളം മുടിയിൽ വയ്ക്കുക. പിന്നെയുള്ളത് മുക്കുറ്റി. മുക്കുറ്റി ചാന്തുണ്ടാക്കി കുറി തൊടുന്നത് ഏറ്റവും ഐശ്വര്യമാണ്
രാമലക്ഷ്മണൻമാരോട് കൂടി വാഴുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് രാമായണ മാസത്തിലെ പ്രത്യേകതയാണ്. മാത്രമല്ല കർക്കിടകമാസത്തിലെ കറുത്ത വാവിന് മരിച്ച് പോയ പിതൃക്കൻമാർക്ക് വേണ്ടി ബലിതർപ്പണം നടത്തുന്നതും കർക്കിടക മാസത്തിലെ ചടങ്ങാണ്
വൈകുന്നേരങ്ങളിൽ വിളക്ക് തെളിയിക്കുമ്പോൾ ദശപുഷ്പങ്ങൾ വെക്കുന്നത് നിങ്ങളിലെ ജീവിതത്തിൽ ഐശ്വര്യവും നേട്ടവും ക്ഷേമവും നിറക്കുന്നുണ്ട്. ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രം വെക്കുന്നതാണ് എന്തുകൊണ്ടും ഉചിതവും.
കർക്കിടക മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും വളരെയധികം പ്രധാനപ്പെട്ടതാണ്. മുപ്പെട്ട് വെള്ളി എന്നാണ് ഇതിനെ പറയുന്നത്. ഈ ദിവസങ്ങളിൽ പത്തില കൊണ്ട് കറിയുണ്ടാക്കി കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്













Discussion about this post