ചെന്നൈ : തമിഴ്നാട് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ. 4.83% മാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ വൈദ്യുതി ഉപഭോക്താക്കൾ ജൂലൈ 1 മുതൽ ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും കൂടുതൽ തുക മുടക്കേണ്ടിവരും.
പുറത്തിറക്കിയ പുതിയ താരിഫ് അനുസരിച്ച്, 0 മുതൽ 400 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് വില 4.60 രൂപയിൽ നിന്ന് 4.80 രൂപയായി വർദ്ധിച്ചു. 401 മുതൽ 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നലർക്ക് 6.15 രൂപയിൽ നിന്ന് 6.45 രൂപയായി ഉയർത്തി.
501ൽ നിന്ന് 600 യൂണിറ്റ് യൂണിറ്റിന് 8.15ൽ നിന്ന് 8.55 രൂപയാക്കി. 601 നും 800 നും ഇടയിലുള്ള യൂണിറ്റുകളുടെ ഉപയോഗത്തിന് 9.65 രൂപ ആയിരിക്കും. ജൂൺ 30 വരെ യൂണിറ്റിന് 9.20 ആയിരുന്നു. കൂടാതെ, 801 മുതൽ 1000 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് വില 10.20 രൂപയിൽ നിന്ന് 10.70 രൂപയായി വർദ്ധിച്ചു, അതേസമയം ഈ മാർക്കിന് ശേഷം ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും 11.80 രൂപയാകും .
Discussion about this post