കാസര്‍കോട്: സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശിയായ 30-കാരിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നിലവില്‍ ചികിത്സയിലാണ് അവിവാഹിതയായ യുവതി.ദേലംപാടി പഞ്ചിക്കലില്‍ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ ആദൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അമ്മത്തൊട്ടിലിലേക്ക് മാറ്റുകയുമായിരുന്നു.
Discussion about this post