ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. എട്ട് സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഖൈബർ പക്ത്വുൻക്വയിലെ ബന്നു കന്റോൺമെന്റ് സൈനിക ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. തിലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
സൈനിക കേന്ദ്രത്തിന് നേരെ ചാവേർ സ്‌ഫോടനം ആണ് ഉണ്ടായത്. സ്‌ഫോടക വസ്തുക്കളുമായി വാഹനത്തിൽ എത്തിയ ചാവേർ വാഹനം ക്യാമ്പിനുള്ളിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇതോടെ വാഹനത്തിൽ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽ ക്യാമ്പ് പൂർണമായും തകർന്നു. നിരവധി സൈനികർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പരാമിലിറ്ററി അംഗമാണെന്നാണ് റിപ്പോർട്ടുകൾ.
ഭീകരാക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ മരണസംഖ്യ വീണ്ടും ഉയരും.
അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ബന്നു കന്റോൺമെന്റ് ബേസ് സ്ഥിതി ചെയ്യുന്നത്. ഇതേ തുടർന്നാണ് സംഭവത്തിന് പിന്നിൽ അഫ്ഗാൻ ഭീകരരാണെന്ന് സംശയിക്കുന്നത്.
Discussion about this post