തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ച് എ കെ മുരളീധരൻ. കേരളത്തിന് ബി ജെ പി യുടെ താമര ചിഹ്നത്തോടുള്ള മനോഭാവം മാറിയെന്നും, ഒരു മത വിഭാഗത്തിൽ ഉള്ളവർ ഒഴികെ ബാക്കിയെല്ലാവരും തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. അതെ സമയം തിരുവനന്തപുരത്ത് രാജീവ് ചന്ദ്ര ശേഖർ ഒരു നാല് മാസം മുമ്പ് വന്നിരുന്നെങ്കിൽ അവസ്ഥ മാറിയേനെ എന്നും മുരളീധരൻ തുറന്നടിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ വിജയം കരസ്ഥമാക്കിയിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ലെന്ന് പറഞ്ഞ മുരളീധരൻ അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളി മതിയാവില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടിൽ പാർട്ടി യോഗം ചേര്‍ന്നതെന്നും കൂട്ടിച്ചേർത്തു. ക്യാമ്പിൽ മുരളീധരൻ പങ്കെടുക്കുന്നില്ല.
തൃശൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കെതിരെ മത്സരിച്ച കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
Discussion about this post