ലക്നൗ: വിവാഹത്തിന് തൊട്ടു മുമ്പ് വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി.ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിലാണ് രസകരമായ ഈ സംഭവം. വധുവിന്റെ പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
തന്‍റെ ഭാര്യയെ പറഞ്ഞു മയക്കി തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് വധുവിന്റെ പിതാവ് പപ്പുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പപ്പുവിന്‍റെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിന്‍റെ പിതാവായ ഷക്കീലിനെതിരേയാണ് പപ്പു പരാതി നൽകിയിരിക്കുന്നത്.
മക്കളുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം പപ്പുവിന്‍റെ വീട്ടിൽ ഇടക്കിടെ ഷക്കീൽ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും ജൂൺ 8 മുതൽ ഇരുവരെയും കാണാനില്ലെന്നുമാണ് പരാതിയിലുള്ളത്. പപ്പുവിനും ഭാര്യയ്ക്കും 10 മക്കളും ഷക്കീലിന് 6 മക്കളുമാണുള്ളത്.
Discussion about this post