തിരുവനന്തപുരം : യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. മൂന്ന് മാസത്തിനിടെ 12.5 ലക്ഷം യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. 7954 എയർ ട്രാഫിക് മൂവ്‌മെന്റുകളാണ് ഈ കാലയളവിൽ നടന്നത്.
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകളാണിത്. അതായത് പ്രതിമാസം നാല് ലക്ഷത്തോളം യാത്രക്കാരാണ് ഇവിടെ എത്തുന്നത്. ആകെ യാത്രക്കാരിൽ 12.6 പേരിൽ 6.61 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 5.98 ലക്ഷം പേർ വിദേശ യാത്രക്കാരുമാണ്.
2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ തിരുവനന്തപുരം വിമാനത്താവളം വഴി 4.4 ദശലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട്. 2022-2023 ലെ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു.
2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആകെ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. എന്നാൽ ഇത്തവണ രണ്ട് ലക്ഷത്തിലേറെ യാത്രക്കാരാണ് വർദ്ധിച്ചിരിക്കുന്നത്.
എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു വർഷത്തിനിടെ 29,778 എയർ ട്രാഫിക് മൂവ്മെന്റുകളുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞവർഷം ഇത് 24,213 ആയിരുന്നു.
Discussion about this post