ബാങ്കോക്ക്: കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ മരത്തടി കൊണ്ട് അടിച്ചുകൊന്ന് ഭർത്താവ്. തായ്‌ലൻഡിലാണ് സംഭവം. കൊലപാതകത്തിനു ശേഷം ഭാര്യ കുളിമുറിയിൽ വഴുതി വീണതായി 53കാരനായ ഭർത്താവ് വാച്ചറിൻ പോലീസിനോട് കള്ളം പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കുളക്കാൻ പറഞ്ഞെങ്കിലും ഭാര്യ അനുസരിക്കാത്തതാണ് കൊലപാതകത്തിന് കാരണം. ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മർദനത്തെ തുടർന്ന് ഭാര്യ മരിച്ച കാര്യം ഇയാൾ അറിഞ്ഞിരുന്നില്ല. ഭാര്യ പ്രതികരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാൾ അയൽക്കാരോട് സഹായം തേടുകയും നുണ ആവർത്തിച്ചതായും പോലീസ് പറഞ്ഞു.
ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയൽവാസികൾ വെളിപ്പെടുത്തി. മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ കനത്ത ആഘാതമാണെന്ന് പരിശോധനയിൽ വ്യക്തമായി.
Discussion about this post