ഏറ്റവും കൂടുതൽ മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. നിരവധി മാമ്പഴ തോട്ടങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. എന്നാൽ, ഇന്ത്യയിലെ ഏറ്റവും വലിയ മാമ്പഴ കർഷകൻ ആരാണെന്ന് കേട്ടാൽ ഒരുപക്ഷേ നിങ്ങൾക്ക് വിശ്വസിക്കാനാവില്ല. ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായി മുകേഷ് അംബാനിയാണ് ആ കർഷകൻ.
ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാമ്പഴത്തോട്ടത്തിന്റെ ഉടമയും മുകേഷ് അംബാനി തന്നെയാണ്. മുകേഷ് അംബാനിയുടെ പിതാവും റിലയൻസ് ഇന്റസ്ട്രീസ് സ്ഥാപകനുമായ ധീരൂഭായ് അംബാനിയുടെ പേരിലാണ് ഈ തോട്ടമുള്ളത്. ധീരൂഭായ് അംബാനി ലഖിബാഗ് അമ്രായി എന്നാണ് മാമ്പഴ തോട്ടത്തിന്റെ പേര്. ഏറ്റവും കൂടുതൽ മാമ്പഴം കയറ്റുമതി ചെയ്യുന്നതും മുകേഷ് അംബാനിയുടെ ഈ മാമ്പഴ തോട്ടത്തിൽ നിന്നാണ്. 120 ഇനം മാമ്പഴങ്ങളാണ് പ്രതിവർം ഇവിടെ ഉത്പാദിപ്പിക്കുന്നത്.
എന്നാൽ, ഈ മധുരമൂറുന്ന തോട്ടം മുേേകഷ് അംബാനിയുടേതായതിന് പിന്നിലൊരു കാരണമുണ്ട്. വർഷങ്ങൾക്ക് മുൻപ് റിലയൻസിന്റെ ജാംനഗർ റിഫൈനറിയിൽ വൻ തോതിൽ മാലിന്യ പ്രശ്‌നം ഉടലെടുത്തിരുന്നു. ഇതേതുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഇതുസംബന്ധിച്ചുള്ള നോട്ടീസുകൾ തുടർച്ചയായതോടെയാണ് ഇതിനൊരു പരിഹാരമെന്നോണം മുകേഷ് അംബാനി മാമ്പഴ തോട്ടം വച്ച് പിടിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി റിഫൈനറിയ്ക്ക് സമീപമുള്ള തരിശുനിലങ്ങൾ ഏറ്റെടുത്ത് അദ്ദേഹം മാമ്പഴ തോട്ടം വച്ചുപിടിപ്പിച്ചു. 600 ഏക്കറിൽ 200 ഇനത്തിൽ പെട്ട ഒരു ലക്ഷത്തിലധികം മാമ്പഴത്തൈകൾ കൊണ്ടാണ് അദ്ദേഹം തോട്ടമുണ്ടാക്കിയത്. മുഗൾ ചക്രവർത്തിയായ അക്ബർ നിർമിച്ച മാമ്പഴ തോട്ടത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മുകേഷ് അംബാനി ധീരൂഭായ് അംബാനി ലഖിബാഗ് അമ്രായി എന്ന് തോട്ടത്തിന് പേരിട്ടത്.
Discussion about this post