മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ താരപുത്രന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. നലയാളത്തിന് പുറമേ ഹിന്ദി,തമിഴ്,തെലുഗ് ഭാഷകളിൽ താരം തന്റേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. പാൻ ഇന്ത്യ താരമായി വളർന്ന ദുൽഖറിന് മറ്റ് ഭാഷകളിൽ വലിയ ആരാധകരനിര തന്നെയാണ് സ്വന്തമായിട്ടുള്ളത്.
മലയാള സിനിമകൾ തുലോം കുറവ് ചെയ്ത താരത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഭൂരിഭാഗവും അന്യഭാഷാ ചിത്രങ്ങളാണ്.അവസാനം മലയാളത്തിൽ ചെയ്ത കിങ് ഓഫ് കൊത്ത വൻ പരാജയമായിരുന്നു.
തന്റെ കരിയറിൽ മലയാള സിനിമകൾ കുറയുന്നതിന്റെയും ലയാള സിനിമകളെക്കുറിച്ചും അന്യഭാഷാ സിനിമകളെക്കുറിച്ചും താരം പറയുന്നതുമായ വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ദുൽഖർ സൽമാൻ തുറന്ന് സംസാരിക്കുന്നത്.
മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി ആക്രമിക്കുന്ന ഒരുസംഘമുണ്ടെന്ന് നടൻ പറയുന്നു. മമ്മൂട്ടിയുടെ മകൻ ആണെന്നതിൽ അഭിമാനമുണ്ട്. എന്നാൽ ആ വിശേഷണം താൻ എപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു
മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്കിഷ്ടം. മമ്മൂട്ടിയുടെ മകനെന്ന ടാഗ് മാറ്റാൻ എത്രതന്നെ ശ്രമിച്ചാലും അതിന് അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ട ആയിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല.ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ ആ സംഘം അവിടെയുംവന്ന് ആക്രമിക്കും. ഞാനവരുടെ സ്വന്തം നാട്ടുകാരനാണെന്ന പരിഗണന പോലും തരില്ല. മറ്റുള്ളവർ എന്നെ സ്‌നേഹിക്കുമ്പോൾ ഇവർ എന്തിനാണെന്ന് എന്നെ വേട്ടയാടുന്നതെന്ന് മനസിലാവുന്നില്ല. ഞാൻ കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങളും ഇതൊക്കെ തന്നെയാണ്. മമ്മൂട്ടിയുടെ മകനെന്ന ടാഗ് അവിടെ വളരെ കുറവാണ്. മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖർ എന്ന നിലയ്ക്ക് തന്നെയാണ് അറിയപ്പെടുന്നത്.
എന്റെ പിതാവിന്റെ മകനാണെന്നതിൽ വളരെയേറെ അഭിമാനിക്കുന്നയാളാണ് ഞാൻ. പക്ഷെ ആ ഒരു ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്.
ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാൻ അവരുടെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടർ തരില്ല. മറ്റുള്ളവർ എന്നെ സ്‌നേഹിക്കുമ്പോൾ ഇവർ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല.
Discussion about this post