റോം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ഉയരക്കുറവിന്റെ പേരിൽ പരിഹസിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് പിഴ വിധിച്ച് മിലാൻ കോടതി. 5000 യൂറോ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 2021ൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പിലാണ് ഇറ്റാലിയൻ മാദ്ധ്യമപ്രവർത്തക മെലോണിയുടെ ഉയരക്കുറവിനെ പരിഹസിച്ചിരുന്നത്.
വാഷിംഗ്ടണിൽ വച്ച് നടന്ന നാറ്റോയുടെ 75-ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നാടോ സെക്രട്ടറി ജനറൽ ജൻസ് സ്റ്റോൾട്ടൻബർഗിനും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് മാദ്ധ്യമപ്രവർത്തക പ്രധാനമന്ത്രിയെ പരിഹസിച്ചിരുന്നത്. “മെലോണി, ആകെ നാലടി ഉയരമേ ഉള്ളല്ലോ. എനിക്ക് നിങ്ങളെ കാണാൻ പോലും കഴിയുന്നില്ല.” എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഈ ചിത്രം കോർട്ടീസ് എന്ന മാദ്ധ്യമപ്രവർത്തക സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
മാദ്ധ്യമപ്രവർത്തകയുടെ ഈ പരിഹാസത്തിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന മെലോണി തന്നെയാണ് കോടതിയെ സമീപിച്ചിരുന്നത്. കോർട്ടിസിന്റെ പരിഹാസം ബോഡിഷേമിംഗ് പരിധിയിൽ വരുന്നതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കോർട്ടീസ് മെലോണിയ്ക്ക് നഷ്ടപരിഹാരമായി 5000 യൂറോ നൽകണമെന്ന് മിലാൻ കോടതി ഉത്തരവിട്ടിട്ടുള്ളത്. കോടതിവിധിയിൽ സന്തോഷമുണ്ടെന്നും നഷ്ടപരിഹാരത്തുക ചാരിറ്റിക്കായി സംഭാവന ചെയ്യുമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി.
Discussion about this post