എറണാകുളം: എച്ച് 1 എൻ 1 ബാധിച്ച് ഒരു മരണം. നാല് വയസുകാരനായ ലിയോൺ ലിബു ആണ് മരിച്ചത്. ആലങ്ങാട് ഒളനാട് സ്വദേശിയാണ് ലിയോൺ.
പനി ബാധിച്ച ലിയോണിനെ ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എച്ച് 1 എൻ 1 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്തും എച്ച് 1 എൻ 1 ബാധിച്ച് ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശിയായ സൈഫുന്നിസ (47)യാണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് ഇവർക്ക് പനി ബാധിച്ചത്. തുടർന്ന് പനി മൂർച്ഛിച്ചതോടെ, ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.












Discussion about this post