ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്ജിരോളി ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരവാദികളെ കുറിച്ച് രഹസ്യ വിവരം നൽകിയ ഗ്രാമവാസിക്ക് 86 ലക്ഷം രൂപ പാരിതോഷികം. ഏറ്റുമുട്ടലിൽ 12 ഭീകരരരെയാണ് സുരക്ഷാ സേന വധിച്ചത്. ഭീകരരെ ഇല്ലാതാക്കിയ ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാ സേനയിലുണ്ടായിരുന്ന മുഴുവൻ കമാന്റോകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 51 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര ഛത്തീസ്ഗഡ് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ജാർവണ്ടി പോലീസ് സ്റ്റേഷന് സമീപത്തായി നടന്ന ഏറ്റുമുട്ടലിൽ ആറുമണിക്കൂറിൽ അധികം സമയം കനത്ത വെടിവെപ്പാണ് ഉണ്ടായിരുന്നത്. 12 കമ്മ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങളോടൊപ്പം 3 എകെ47, 2 ഐഎൻഎസ്എഎസ് റൈഫിളുകൾ, ഒരു കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെ ഏഴ് ഓട്ടോമോട്ടീവ് ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
മഹാരാഷ്ട്ര പോലീസിലെ സി-60 കമാൻഡോ ടീമും ഗഡ്ചിരോളി പോലീസും ചേർന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ നേരിട്ടത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ടിപ്പഗഡ് ഗ്രൂപ്പിന്റെ ചുമതലയുള്ള വിശാൽ അത്രം ഉൾപ്പെടെയുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഏറ്റുമുട്ടൽ രാത്രിയിലാണ് അവസാനിച്ചത്.
Discussion about this post