തിരുവനന്തപുരം : കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കർണാടകയിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജ്ജുനും അദ്ദേഹത്തിന്റെ വാഹനവും നാല് ദിവസമായി മണ്ണിനടിയിലായിട്ടും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നതിനെ തുടർന്നാണ് സർക്കാരിനെതിരെ വിമർശിച്ചത്. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
മണ്ണിനടിയിൽപ്പെട്ടുപോയ വാഹനത്തെയും അതിൽപ്പെട്ടുപോയവരെ സംരക്ഷിക്കാൻ കർണാടക സർക്കാരിനോട് ആവർത്തിച്ചിട്ടും അവർ ഒരു നടപടിയും സ്വീകരിച്ചില്ല . സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് വൻ വീഴ്ചയാണ് . അപകടം സംഭവിച്ചിട്ട് നാല് ദിവസം ആയി. എന്നിട്ട് സർക്കാർ ഇന്നാണ് ഒന്ന് അന്വേഷിക്കാൻ തയ്യാറായത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ കാർവാർ അങ്കോളയ്ക്കു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽ പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ ലോറി മണ്ണിനടിയിലാണ് കിടക്കുന്നത്. എന്നാൽ അർജുന്റെ ഫോൺ ഇടയ്ക്കിടെ റിംഗ് ചെയ്യുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
Discussion about this post