ന്യൂ ഡൽഹി: ഐഐടി-മദ്രാസിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടി എയ്‌റോസ്‌പേസ് എഞ്ചിനീയറും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ ചെയർമാനുമായ എസ് സോമനാഥ്.ഐഐടി-മദ്രാസിൻ്റെ 61-ാമത് കോൺവൊക്കേഷനിൽ വച്ചാണ് അദ്ദേഹം പിഎച്ച്ഡി ബിരുദം നേടിയത്. ഇതോടെ എസ് സോമനാഥ് ഇപ്പോൾ ‘ഡോ’ സോമനാഥായി മാറി.
ഐഐടി-മദ്രാസ് പോലൊരു പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയത് വലിയ ബഹുമതിയാണെന്ന് ഡോ. സോമനാഥ് ഡോക്ടറേറ്റ് സ്വീകരിച്ച ശേഷം പറഞ്ഞു. “ഒരു ഗ്രാമത്തിലെ ആൺകുട്ടി എന്ന നിലയിൽ, ഞാൻ ടോപ്പറായിരുന്നിട്ടും, എനിക്ക് ഐഐടി പ്രവേശന പരീക്ഷ എഴുതാൻ ധൈര്യമില്ലായിരുന്നു. പക്ഷേ, ഒരു ദിവസം ഞാൻ ഇവിടെ നിന്ന് ബിരുദം നേടുമെന്ന് ഞാൻ സ്വപ്നം കണ്ടുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.
പിഎച്ച്ഡി എപ്പോഴും ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ഐഐടി-മദ്രാസ് പോലുള്ള ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്ന്. ഇത് ഒരു നീണ്ട യാത്രയാണ്. ഞാൻ നിരവധി വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തു, പക്ഷേ ഗവേഷണ വിഷയം എൻ്റെ ഹൃദയത്തോട് വളരെ അടുത്തായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ അരൂരിലുള്ള സെൻ്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ നിന്നാണ് ഡോ. സോമനാഥ് തൻ്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നാലെ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാഭ്യാസം. തുടർന്ന് കൊല്ലത്തെ തങ്ങൾകുഞ്ഞ് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1985ൽ ആണ് അദ്ദേഹം ഐഎസ്ആർഒയിൽ ചേർന്നത്.
Discussion about this post