ധാക്ക: ബംഗ്ലാദേശിനെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ സെൻട്രൽ ഡിസ്ട്രിക്ടായ നർസിംഗ്ഡിയിലെ ജയിലിൽ അതിക്രമിച്ച് കയറി, നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ച് പ്രക്ഷോഭകാരികൾ. ഇതിനെ തുടർന്ന് ഇവർ ജയിലിന് തീയിടുകയും ചെയ്തു.ഏറ്റവും കുറഞ്ഞത് 20 തടവുകാരെങ്കിലും അവരുടെ സാധന സാമഗ്രികൾ എടുത്ത് സ്ഥലം വിട്ടതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
1971-ൽ ബംഗ്ലാദേശിൽ പാക്കിസ്ഥാനെതിരായ നടന്ന സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30% വരെ അനുവദിക്കുന്ന ക്വാട്ട സമ്പ്രദായത്തെ തുടർന്നാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്.
ഈ സമ്പ്രദായം വിവേചനപരമാണെന്നും സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ പിഎം ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ പിന്തുണയ്ക്കുന്നവരെ അനുകൂലിക്കുന്നുവെന്നും ആരോപിച്ചു കൊണ്ടാണ് വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നത്. സംവരണ സംവിധാനം നിർത്തലാക്കണമെന്നും അതിനു പകരം മെറിറ്റ് അധിഷ്ഠിത സംവിധാനം ഉണ്ടാകണമെന്നുമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.
Discussion about this post