ധാക്ക ; സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 105 പേർ മരിച്ചതോടെയാണ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
ബംഗ്ലദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. . 15,000ഓളം ഇന്ത്യക്കാരാണ് ബംഗ്ലദേശിൽ താമസിക്കുന്നത്. ഇതിൽ 8500 പേരും വിദ്യാർഥികളാണ്. ഈ വിദ്യാർത്ഥികളിൽ നിന്ന് 405 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു എന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ പറഞ്ഞു. വിഷയത്തിൽ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഇന്ത്യയിലൂടെയാണ് തിരിച്ചുവരുന്നത്.
1971ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം നൽകിയതോടെയാണ് വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടി പുറപ്പെട്ടത്. പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ബംഗ്ലാദേശിലെ തെരുവുകളിലിറങ്ങി ആയിരക്കണക്കിന് പേരാണ് സംവരണ വിരുദ്ധ പ്രതിഷേധം നടത്തുന്നത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ പ്രക്ഷോഭം വഷളായത്. സംഘർഷം അടിച്ചമർത്താൻ പോലീസ് ഇടപെട്ടത്തോടെയാണ് പ്രക്ഷോപം കടുത്തത്.
Discussion about this post