Thursday, December 25, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

അമേരിക്ക സ്റ്റാറാവാൻ കള്ളം പറഞ്ഞതായിരുന്നോ?: വായുവില്ലാത്ത ചന്ദ്രനിൽ എങ്ങനെ കൊടി പറന്നു?: അപ്പോളോ 11 ന്റെ 55 വർഷങ്ങൾ

by Brave India Desk
Jul 20, 2024, 01:03 pm IST
in USA, International, Science
Share on FacebookTweetWhatsAppTelegram

മനുഷ്യൻ ചന്ദ്രനെയും കീഴടക്കിയിട്ട് ഇന്ന് 55 വർഷം പിന്നിടുകയാണ്. 969ലെ ജൂലൈ 20നായിരുന്നു ആ ചരിത്ര നിമിഷം. ഈ മഹാസംഭവത്തിൻറെ ഓർമ്മ പുതുക്കലായാണ് ലോകമെമ്പാടും ഇന്ന് ചാന്ദ്ര ദിനം ആചരിക്കുന്നത്.മനുഷ്യന് ചെറിയ ഒരു കാൽവയ്പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം…’ ആദ്യമായി ചന്ദ്രനിൽ കാൽതൊട്ട ശേഷം നീൽ ആംസ്‌ട്രോങ് പറഞ്ഞ വാക്കുകൾ. അപ്പോളോ 11 പേടകത്തിലായിരുന്നു നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവർ നാസയുടെ ചാന്ദ്രദൗത്യത്തിൽ പങ്കാളികളായത്. നീൽ ആംസ്‌ട്രോങ് ആദ്യം ചന്ദ്രനിൽ ഇറങ്ങി നടന്നു. പിന്നാലെ എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങി. ദൗത്യത്തിന് ഇവരെ സഹായിച്ച ലൂണാർ മൊഡ്യൂൾ ഈഗിൾ സ്‌പേസ്‌ക്രാഫ്റ്റ് നിയന്ത്രിക്കാനുള്ള ദൗത്യമായിരുന്നു കോളിൻസിനുണ്ടായിരുന്നത്.

അതിന് ശേഷം ഒട്ടേറെ ആളുകൾ ചന്ദ്രനിൽ പോയി തിരിച്ചുവന്നു. ഒട്ടേറെ രാജ്യങ്ങളും ചന്ദ്രനെ കീഴടക്കി. ചാന്ദ്രയാനിലൂടെ ഇന്ത്യയുടെ പതാകയും ചന്ദ്രനിലെത്തി.

Stories you may like

വിവാഹാഭ്യർത്ഥനയുമായി പാക് യുവതി; മഹറായി കശ്മീർ ചോദിച്ചു,എങ്കിൽ സ്ത്രീധനമായി പാകിസ്താൻ വേണമെന്ന് വാജ്പേയി

ഞാൻ ഇസ്‌മായിൽ ഹനിയയെ കണ്ടു, മണിക്കൂറുകൾക്കുള്ളിൽ അയാൾ കൊല്ലപ്പെട്ടു;വെളിപ്പെടുത്തി  കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

എന്നാൽ ചാന്ദ്രയാത്ര നടന്നിട്ടേയില്ല എന്ന് വാദിക്കുന്നവരുണ്ട്. യുഎസും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഇടയ്ക്ക് സ്റ്റാറാവാൻ അമേരിക്ക കളിച്ച കളിയാണ് ചാന്ദ്രയാത്ര എന്ന് വിശ്വസിക്കുന്നവരാണ് അധികവും.ചന്ദ്രനെന്ന രീതിയിൽ ടെക്‌സസിലെ ഏതോ മരുഭൂമിയിലാണു ചിത്രങ്ങൾ ഷൂട്ട് ചെയ്തതെന്നും പ്രചരണമുണ്ടായി. എന്തിനേറെ പറയുന്നു.മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക.

വ്യാജ യാത്ര എന്ന് പറ.ുന്നതിന് ആരോപണക്കാർ കാണിക്കുന്ന ഒരു ചിത്രം ചാന്ദ്രോപരിതലത്തിൽ നാട്ടിയ അമേരിക്കയുടെ കൊടിയാണ്. നേർത്ത അന്തരീക്ഷമുള്ള, വായുചലനമില്ലാത്ത ചന്ദ്രനിൽ പതാക പാറിപ്പറക്കുന്നതെങ്ങനെയായിരുന്നു ചോദ്യം. ഇതിനുള്ള ഉത്തരം പലതവണ വിദഗ്ധർ വിശദീകരിച്ചു. പ്രത്യേക തരം പതാകയാണ് യാത്രികർ ഉപയോഗിച്ചതെന്നായിരുന്നു ഉത്തരം. സാധാരണ പതാക ചന്ദ്രനിൽ നാട്ടിയാൽ കാറ്റില്ലാത്തപ്പോൾ ഭൂമിയിൽ കാണുന്നതു പോലെ താഴേക്കു തൂങ്ങിക്കിടക്കും. ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക തരത്തിൽ പതാക നിർമിച്ചെന്നാണ് നാസ പറയുന്നത്.

വിശദമായി പറയുകയാണെങ്കിൽ അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനിൽ സ്ഥാപിക്കുന്ന അമേരിക്കൻ പതാക രൂപകൽപ്പന ചെയ്യുമ്പോൾ നാസ എഞ്ചിനീയർമാർ ഒരു സവിശേഷമായ വെല്ലുവിളി നേരിട്ടു .വായുരഹിത ചന്ദ്ര പരിതസ്ഥിതിയിൽ ‘പറക്കാൻ’ കഴിയുന്ന ഒരു പതാക സൃഷ്ടിക്കുന്നതിനുള്ള ചുമതല നാസയുടെ മനുഷ്യ ബഹിരാകാശ പേടക കേന്ദ്രത്തിലെ (ഇപ്പോൾ ജോൺസൺ സ്‌പേസ് സെന്റർ) സാങ്കേതിക സേവനങ്ങളുടെ മേധാവി ജാക്ക് കിൻസ്‌ലറിനായിരുന്നു.

ചന്ദ്രോപരിതലത്തിൽ പതാക അലയടിക്കുന്നതായി തോന്നിപ്പിക്കാൻ കിൻസ്‌ലറും സംഘവും തന്ത്രപരമായ ഒരു പരിഹാരം കണ്ടുപിടിച്ചു. അവർ മുകളിൽ ഒരു തിരശ്ചീനമായ ക്രോസ്ബാറുള്ള ഒരു കൊടിമരം സൃഷ്ടിച്ചു.ഈ ക്രോസ്ബാറിൽ പതാക ഘടിപ്പിച്ച് ഒരു സ്ലീവ് സൃഷ്ടിക്കാൻ മുകളിലെ അരികിൽ ഘടിപ്പിച്ചു. ചന്ദ്രനിലെ അന്തരീക്ഷം ഇല്ലാതിരുന്നിട്ടും, പതാക നിവർന്ന് നിൽക്കാൽ ഈ ഡിസൈൻ സഹായിച്ചു. അതായത് കാറ്റിൽ പറക്കുന്ന ഒരു പതാകയുടെ പ്രതീതി.ഫ്‌ലാഗ്‌പോൾ തന്നെ ആനോഡൈസ്ഡ് അലുമിനിയം ട്യൂബുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്,കഠിനമായ ചാന്ദ്ര അന്തരീക്ഷത്തെയും തീവ്രമായ സൂര്യപ്രകാശത്തെയും നേരിടാൻ കഴിയുന്ന ഒരു നൈലോൺ ഫാബ്രിക് തിരഞ്ഞെടുത്ത്, പതാകയുടെ മെറ്റീരിയലും ടീമിന് പരിഗണിക്കേണ്ടിവന്നു. ചുരുക്കി പറഞ്ഞാൽ പതാക നാട്ടിയാൽ ഉണ്ടാവുന്ന ചുളിവും നിവരലും എല്ലാം റെഡിമെയ്ഡ് ആയിരുന്നുവെന്ന് സാരം.

Tags: Apollo 11 landing anniversaryMoon with no air
Share2TweetSendShare

Latest stories from this section

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

Discussion about this post

Latest News

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം: പ്ലസ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവനാണ് ;വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളിൽ ഒരു രാജകുമാരൻ

ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവനാണ് ;വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളിൽ ഒരു രാജകുമാരൻ

തലയ്ക്ക് 1.1 കോടി വില:കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെയെ വധിച്ച് സുരക്ഷാ സേന

തലയ്ക്ക് 1.1 കോടി വില:കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെയെ വധിച്ച് സുരക്ഷാ സേന

സ്കൂട്ടറിൽ പുസ്തകം വിറ്റു നടന്ന സുഹൃത്തുക്കൾ ഇന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാർ;വാൾമാർട്ട് നൽകിയത് 1.2 ലക്ഷം കോടി!

സ്കൂട്ടറിൽ പുസ്തകം വിറ്റു നടന്ന സുഹൃത്തുക്കൾ ഇന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാർ;വാൾമാർട്ട് നൽകിയത് 1.2 ലക്ഷം കോടി!

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

ടാക്സിയുടെ വളയം പിടിക്കാനാണോ നീ മെെക്രോസോഫ്റ്റിലെ ജോലി കളഞ്ഞത്?ഇന്ന് 60,000 കോടി മൂല്യമുള്ള കമ്പനി മുതലാളി…

ടാക്സിയുടെ വളയം പിടിക്കാനാണോ നീ മെെക്രോസോഫ്റ്റിലെ ജോലി കളഞ്ഞത്?ഇന്ന് 60,000 കോടി മൂല്യമുള്ള കമ്പനി മുതലാളി…

വിവാഹാഭ്യർത്ഥനയുമായി പാക് യുവതി; മഹറായി കശ്മീർ ചോദിച്ചു,എങ്കിൽ സ്ത്രീധനമായി പാകിസ്താൻ വേണമെന്ന് വാജ്പേയി

വിവാഹാഭ്യർത്ഥനയുമായി പാക് യുവതി; മഹറായി കശ്മീർ ചോദിച്ചു,എങ്കിൽ സ്ത്രീധനമായി പാകിസ്താൻ വേണമെന്ന് വാജ്പേയി

സർക്കാർ ജോലി ഉപേക്ഷിച്ചു,പരിഹസിച്ചവർക്ക് പോലും അത്താണിയായി;തലമുറകളായി പകർന്നു കിട്ടിയ വിശ്വാസം-മുത്തൂറ്റ്

സർക്കാർ ജോലി ഉപേക്ഷിച്ചു,പരിഹസിച്ചവർക്ക് പോലും അത്താണിയായി;തലമുറകളായി പകർന്നു കിട്ടിയ വിശ്വാസം-മുത്തൂറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies