ലഖ്‌നൗ : അയോധ്യ ക്ഷേത്രത്തിന്റെയും രാംലല്ലയുടെയും സുരക്ഷാ ദൗത്യം ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി). സാവന്‍ മേളയുടെ ഭാഗമായി ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിൻ്റെ മുഴുവൻ സുരക്ഷയ്ക്കുമായി എൻഎസ്ജി കമാൻഡോകളെ വിന്യസിച്ചു. രാമ നക്ഷത്രത്തിന് കൂടാതെ മുൻകരുതൽ നടപടിയെന്ന നിലയിൽ, യെല്ലോ സോണിൽ സ്ഥിതി ചെയ്യുന്ന കനക് ഭവനും ഹനുമാൻഗർഹിയും നാഗേശ്വർ നാഥ് ക്ഷേത്രം ഉൾപ്പെടെയുള്ള സാഹു നദിയുടെ ഘാട്ടുകളുടെയും സുരക്ഷാ നിരീക്ഷണത്തിനായി എൻഎസ്ടി കമാൻഡോകളെ വിന്യസിച്ചേക്കും എന്നും സൂചനയുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, അടിയന്തര സാഹചര്യങ്ങളും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള മോക്ക് ഡ്രില്ലുകൾ അയോധ്യ നഗരിയിൽ എൻഎസ്ജി സംഘടിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി എൻഎസ്ജി ഹനുമാൻഗർഹിയിലും കനക് ഭവനിലും കടകൾ അടച്ച് സർപ്രൈസ് ഡ്രിൽ നടത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ എങ്ങനെ നിയന്ത്രിക്കാമെന്നും ആളുകളെ സുരക്ഷിതമാക്കാമെന്നും ജനങ്ങൾക്ക് മുൻപിൽ കാണിക്കുന്നതിനായുള്ള മോക്ക് ഡ്രിൽ ആയിരുന്നു ഇത്.
ജൂലൈ 22നാണ് അയോധ്യയിൽ സാവന്‍ മേള നടക്കുന്നത്. ശ്രാവണമാസത്തിൽ ശിവ ഭഗവാന് വേണ്ടി നടത്തുന്ന പ്രത്യേക ഉത്സവമായാണ് സാവന്‍ മേള ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം ഗംഗാനദിയിൽ നിന്നുള്ള ജലം ശിവന് സമർപ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്.
Discussion about this post