ഇസ്ലാമാബാദ്: കന്നുകാലിയ്ക്ക് ലക്ഷങ്ങൾ വിലമതിയ്ക്കുന്ന സ്വർണമാല സമ്മാനിച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. ഇൻസ്റ്റഗ്രാമിൽ ലോകമെമ്പാടും നിരവധി ഫോളോവേഴ്‌സുള്ള മുഹമ്മദ് ഡാനിഷ് യാക്കൂബിന്റേതാണ് വിചിത്രമായ പ്രവൃത്തി. എരുമയ്ക്കാണ് അദ്ദേഹം മാല സമ്മാനിച്ചത്.
ഡാനിഷ് തന്നെയാണ് സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടത്. പത്ത് കിലോ തൂക്കം വരുന്ന മാലയാണ് എരുമയ്ക്ക് നൽകിയത് എന്നാണ് ഇൻഫ്‌ളുവൻസറുടെ വാദം. അദ്ദേഹവും മറ്റൊരാളും ചേർന്നാണ് എരുമയെ മാല അണിയിക്കുന്നത്.
തൊഴുത്തിൽ എത്തിയാണ് മാല നൽകുന്നത്. പെട്ടിയിൽ നിന്നും ചങ്ങലയുടെ ആകൃതിയിലുള്ള മാല ഇയാൾ എടുക്കുന്നതായി വീഡിയോയിൽ കാണാം. ശേഷം ഇരുവരും ചേർന്ന് അതിനെ അണിയിക്കും. രണ്ട് തട്ടുകളാക്കിയാണ് എരുമയുടെ കഴുത്തിൽ ഇരുവരും ചേർന്ന് മാല അണിയിക്കുന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യം ഉള്ള ഈ വീഡിയോ ദൃശ്യങ്ങൾ നിമിഷങ്ങൾ കൊണ്ടുതന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
അതേസമയം വലിയ പരിഹാസവും വീഡിയോയ്‌ക്കെതിരെ ഉയരുന്നുണ്ട്. ഇരുമ്പിൽ സ്വർണം പൂശിയ പാലയാണ് നൽകുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശ്രദ്ധ പിടിച്ച് പറ്റാനാണ് ഉഡായിപ്പ് വേലകൾ എന്നും വിമർശനമുണ്ട്.
Discussion about this post