ഭോപാൽ: ഉത്തർപ്രദേശ് സർക്കാരിന് പിന്നാലെ കടയുടമകളോട് അവരുടെ പേരുകളും മൊബൈൽ നമ്പറുകളും അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ. നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 2000 രൂപ പിഴയും രണ്ടാം തവണ ഉത്തരവ് ലംഘിച്ചാൽ 5000 രൂപ പിഴയും ചുമത്തുമെന്ന് ഉജ്ജയിൻ മേയർ മുകേഷ് തത്വാൾ പറഞ്ഞു.
ഉത്തർപ്രദേശിലെ ബി ജെ പി സർക്കാർ സംസ്ഥാനത്തുടനീളമുള്ള കൻവാർ യാത്രാ റൂട്ടിലെ ഭക്ഷണശാലകൾക്ക് നൽകിയ നിർദ്ദേശത്തിന് സമാനമാണ് ഈ ഉത്തരവ്.
ഉജ്ജയിനി ഒരു മതപരവും വിശുദ്ധവുമായ നഗരമാണ്. മതപരമായ ആസ്തയുമായി ആളുകൾ ഇവിടെയെത്തുന്നു. കടയുടമയുടെ സേവനം അവർ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അറിയാൻ അവർക്ക് അവകാശമുണ്ട്. ഒരു ഉപഭോക്താവ് അതൃപ്തനാകുകയോ വഞ്ചിക്കപ്പെടുകയോ ചെയ്താൽ, കടയുടമയുടെ വിവരങ്ങൾ അറിയുന്നത് അവർക്ക് പരിഹാരം തേടാൻ അനുവദിക്കുന്നു,” മേയർ തുറന്നു പറഞ്ഞു
മധ്യപ്രദേശ് ഷോപ്പ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് അല്ലെങ്കിൽ ഗുമസ്‌ത ലൈസൻസ് എന്നിവയിൽ വേരൂന്നിയ ഈ ഉത്തരവ് ഉപഭോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് നടപ്പിലാക്കുന്നതെന്നും തത്‌വാൾ അവകാശപ്പെട്ടു.
നിർദേശങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post