തിരുവനന്തപുരം :കേരളത്തിലെ പൊതുജനാരോഗ്യം അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചത് ഗുരുതര വീഴ്ചയാണ്. മുന്നറിയിപ്പുകൾ സർക്കാർ വകവയ്ക്കുന്നില്ല. കേരളത്തിൽ ഇല്ലാത്ത ഏത് രോഗമാണ് ഉള്ളത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മലപ്പുറത്തെ കുട്ടിയുടെ മരണം കേരളത്തിൽ നിന്ന് മാരാക രോഗങ്ങൾ വിട്ട് പോയിട്ടില്ല എന്നതിന്റെ സൂചനയാണ് . ഞങ്ങൾ നിയമസഭയിൽ മുന്നറിയിപ്പുകൾ നൽകിയതാണ്. പകർച്ചവ്യാധികൾ കേരളത്തിൽ പടർന്നു പിടിക്കുകയാണ് . മുൻകരുതലുകൾ എടുക്കണമെന്നാലും സൂചിപ്പിച്ചതാണ്. എന്നാൽ സർക്കാർ അത് ഒന്നും ഗൗരവകരമായി എടുത്തില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് പോസിറ്റീവ് മറുപടിയല്ല കിട്ടിയത് . രോഗങ്ങൾ തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
മഴക്കാല പൂർവ്വശുചീകരണം നടത്താത്തിന്റെതാണ് ഇപ്പോൾ യാഥാർത്ഥത്തിൽ കേരളം അനുഭവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post