തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംവി ഗോവിന്ദന് എസ്എൻഡിപിയുടെ ശക്തി എന്താണെന്ന് അറിയില്ല. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
എംവി ഗോവിന്ദൻ എന്നും എസ്എൻഡിപിഐയും എന്നെയും കുറ്റം പറയുകയാണ് ചെയ്യുന്നത്. എന്നും ഒരാൾ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. മലബാറിലെ സിപിഐഎം നേതാക്കൾക്ക് ചിലപ്പോൾ എസ്എൻഡിപിയുടെ ശക്തി എന്താണെന്ന് അറിയില്ലായിരിക്കും. എന്നാൽ പിണറായി വിജയന് അത് നന്നായി അറിയാം എന്നും വെള്ളാപ്പള്ളി നടേശൻ സൂചിപ്പിച്ചു.
വള്ളം മുങ്ങാൻ പോകുന്നതിന് എസ്എൻഡിപിയെ പിടിച്ചു വള്ളത്തിലിടുകയാണ് എംവി ഗോവിന്ദൻ ചെയ്യുന്നത്. ആലപ്പുഴയിലെ തോൽവി അമിതമായ ന്യൂനപക്ഷ പ്രീണനം കൊണ്ടാണ്. എം ആരിഫ് ജനകീയനല്ലാത്ത സ്ഥാനാർത്ഥിയായിരുന്നു. ന്യൂനപക്ഷം ആണെന്ന് കരുതി ജനങ്ങളുമായി ബന്ധമില്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയാൽ എങ്ങനെയാണ് ജയിക്കുക എന്നും വെള്ളാപ്പള്ളി ചോദ്യമുന്നയിച്ചു.
Discussion about this post